ചെറുതുരുത്തി: ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത്ത് യതീംഖാനയിലെ അന്തേവാസികളായ പെൺകുട്ടികളുടെ വിവാഹം നടന്നു. 140 ാമ ത്തെ വിവാഹമാണിത്. നാല് യുവതികളുടെ വിവാഹത്തിന് എം.എസ്.എ പ്രസിഡൻറ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ കാർമികത്വം വഹിച്ചു. വടക്കാഞ്ചേരി സ്വദേശിനിയായ മിഹഷിയക്ക് ആലത്തൂർ സ്വദേശി റംഷാദും, പഴയന്നൂർ സ്വദേശി അസ്നക് വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി റഷീദും പള്ളിപ്പുറം കൊള്ളമുക്ക് സ്വദേശി ഷജറക്ക് കടമ്പഴിപ്പുറം നൗഷാദും, മുരിക്കശ്ശേരി സ്വദേശിനി അൻസിയക്ക് നൗഫൽ തൊടുപുഴയും ജീവിത പങ്കാളികളായി. നിരവധി പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള, യതീംഖാന വർക്കിങ് പ്രസിഡൻറ് പി.ടി.പി തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ ട്രഷററും ബനാത്ത് യതീംഖാന ജനറൽ സെക്രട്ടറിയുമായ സി.കെ.എം സ്വാദിഖ് മുസ്ലിയാർ, ട്രസ്റ്റ് ഭാരവാഹികളായ കെ.എം. മുഹമ്മദ്, അഹമ്മദ് കോയ തങ്ങൾ, ടി.എ. ഏന്തീൻ കുട്ടി ഹാജി, ടി.എം. ഹംസ, മമ്മി കുട്ടി, ഷെഹീർ ദേശമംഗലം, അബൂബക്കർ ബാഖവി, കുഞ്ഞുമണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.