കുടിവെള്ള പൈപ്പ്​ പൊട്ടൽ തുടർക്കഥ

ഗുരുവായൂര്‍: നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി കാന നിർമിക്കാനും പൈപ്പിടാനും കുഴിക്കുമ്പോൾ നേരെത്തയുണ്ടായിര ുന്ന കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തലവേദനയാകുന്നു. കർണംകോട് ബസാർ റെയിൽവേ ഗേറ്റിന് സമീപവും കോയബസാറിലും ചൊവ്വാഴ്ച പൈപ്പ് പൊട്ടി. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുമ്പോഴാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതിന് പുറമെ പല ഭാഗത്തും കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. പലയിടങ്ങളിലും തുടർച്ചയായി പൈപ്പ് പൊട്ടുന്നതിനാൽ നന്നാക്കാൻ ആളില്ലാതെ വാട്ടർ അതോറിറ്റി വട്ടം കറങ്ങുകയാണ്. കുടിവള്ളം കിട്ടാതെ വരുന്നവർ പലയിടത്തും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നുമുണ്ട്. നിർമാണ പ്രവൃത്തികൾക്കിടെ പൈപ്പ് പൊട്ടിയതിനാൽ അങ്ങാടിത്താഴം മേഖലയില്‍ ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.