കുന്നംകുളം: പഴഞ്ഞി, പുതുശേരി, ചാട്ടുകളം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഹാൻസ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് കണ്ടെടുത്തത്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. അടുപൂട്ടി വടക്കൻ പ്രസാദ്, ആർത്താറ്റ് ചിറ്റഞ്ഞൂർ കൂർക്കപറമ്പിൽ അനിൽകുമാർ, ചൂണ്ടൽ പുതുശേരി കല്ലിങ്ങൽ സുരേഷ് എന്നിവരെയാണ് സി.ഐ കെ. വിജയകുമാർ, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവർ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.