തൃശൂർ: നവോത്ഥാന കാലഘട്ടത്തിൽ ജാതിവിമർശനത്തിനായി രൂപംകൊണ്ട സമുദായങ്ങളെല്ലാം ഇന്ന് ജാതീയമായി മാറിയെന്ന് സുനി ൽ പി. ഇളയിടം. വി.ടി ദിനാചരണത്തിെൻറ ഭാഗമായി നമ്മളൊന്ന് സാംസ്കാരിക കൂട്ടായ്മ 'കേരള നവോത്ഥാനം വി.ടി ഭട്ടതിരിപ്പാടിന് മുമ്പും ശേഷവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതി വിമർശനം ഇന്ന് ഇല്ലാതായി. സമുദായ ജാതീയത ആധുനികവത്കരിക്കപ്പെട്ട ജാതി സമുദായമായി മാറി. കാലമാറ്റത്തിൽ പഠിച്ച പെണ്ണുങ്ങൾ ഉണ്ടായെന്ന് നമുക്ക് പറയാം. എന്നാൽ അവർ, വീട്ടകങ്ങളിൽ ഒതുങ്ങിയതിനാലാണ് പച്ചയായ സ്ത്രീവിരുദ്ധത തുറന്നുകാട്ടപ്പെട്ടപ്പോഴും അവർ ആചാരമെന്ന തെറ്റിധാരണയുടെപേരിൽ തെരുവിലിറങ്ങിയതെന്ന് ഇളയിടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.