തൃശൂർ: ദൂരെ നിന്നു ചാറിവന്നു. ആകെ നനയിച്ചു പോം മഴപോൽ. കരയിച്ചുപോവുന്നു നിെൻറയോർമ... പറയാതിരുന്നത് എന്ന തലക ്കെട്ടിൽ രചിച്ച ഹൈകു കവിതേപാലെയായി അഷിത. സ്ത്രീയുടെ പല അവസ്ഥകളെയും വളരെ ഹൃദയസ്പൃക്കാംവിധം അഷിതയുടെ കഥകളില്‍ അനുഭവിക്കാം. ആധുനികജീവിതത്തില്‍ സംഘര്‍ഷത്തിെൻറ നെരിപ്പോടായി മാറുന്ന സ്ത്രീത്വത്തിെൻറ വിങ്ങിപ്പൊട്ടലുകളാണ് മിക്ക കഥകളും. അഷിത എപ്പോഴും ബഹളങ്ങളില്‍ നിന്നും സ്തുതി പാഠകരില്‍നിന്നും അകന്ന് തെൻറ സാഹിത്യലോകത്തവർ തെൻറതായ ഇടമുണ്ടാക്കി. സ്ത്രീയുടെ അവസ്ഥ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള ധാരണയും അവരുടെ കഥകളില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്. വിസ്മയചിഹ്നങ്ങൾ, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, നിലാവിെൻറ നാട്ടിൽ, ശിവസേവന സഹവര്‍ത്തനം, മയില്‍പ്പീലി സ്പര്‍ശം, ഭൂമി പറഞ്ഞ കഥകൾ, പദവിന്യാസങ്ങൾ , തഥാഗത, അലക്സാൻഡർ പുഷ്കിെൻറ കവിതകളുടെ മലയാളം തർജമ, മീര പാടുന്നു, ശിവേന സഹനർത്തനം, രാമായണം കുട്ടികൾക്ക്, കുട്ടികളുടെ െഎതിഹ്യമാല, തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.