വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമരം

അഴീക്കോട്: എറിയാട് പഞ്ചായത്തിലെ 14, 15 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തി. ഗാർഹിക കണക്ഷനുകളുടെ ബില്ല് കൃത്യമായി കിട്ടുന്നുണ്ടെങ്കിലും കുറഞ്ഞ അളവിൽ വല്ലപ്പോഴുമാണ് വെള്ളമെത്തുന്നതെന്ന് സമരക്കാർ പറഞ്ഞു. ചുറ്റും ഉപ്പുവെള്ളം നിറഞ്ഞ പടന്ന മേഖലയിൽ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം പുറമേ നിന്ന് കാശു കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. പി.ജെ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൈല സേവ്യർ, സഫിയ മുഹമ്മദലി, പി.കെ. മുഹമ്മദ്, പി.ജെ. ജോഷി, ഷൈനി പോൾ, ജയന്തി നാരായണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.