തൃശൂർ: തൊഴിലന്തരീക്ഷം വഷളായ കാത്തലിക് സിറിയൻ ബാങ്കിലെ ഒാഫിസർമാർ ഏപ്രിൽ രണ്ടിന് അഖിലേന്ത്യ തലത്തിൽ പണിമുടക്കും. പണിമുടക്കിെൻറ മുന്നോടിയായി ചൊവ്വാഴ്ച കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തും. 28 മുതൽ 30 വരെ ഒപ്പ് ശേഖരണമാണ്. 31ന് തൃശൂരിൽ സത്യഗ്രഹം നടത്തും. പണിമുടക്ക് ദിവസം തൃശൂരിൽ ബഹുജന റാലി സംഘടിപ്പിക്കുന്നുണ്ട്. ഡൽഹിയിൽ ചീഫ് ലേബർ കമീഷണർക്കും ബാങ്കിെൻറ എച്ച്.ആർ വിഭാഗം മേധാവിക്കും പണിമുടക്ക് നോട്ടീസ് നൽകിയതായി കാത്തലിക് സിറിയൻ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു. വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കിയതും അവലോകനത്തിെൻറ അടിസ്ഥാനത്തിൽ 50 വയസ്സ് കഴിഞ്ഞ ഒാഫിസർമാരെ നിർബന്ധിത വിരമിക്കലിന് വിധേയരാക്കാനുമുള്ള സർക്കുലറുകൾ പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.