പ്രീമെട്രിക് സ്​കോളർഷിപ്​ പുനഃസ്​ഥാപിക്കണം -അറബിക്​ മുൻഷീസ്​ അസോസിയേഷൻ

തൃശൂർ: ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ് പുനഃസ്ഥാപിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൂന്നു വര്‍ഷത്തോളമായി ഇത് ആര്‍ക്കും ലഭിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അറബി പഠന സംരക്ഷണയജ്ഞത്തി​െൻറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍ നടത്താൻ യോഗം തീരുമാനിച്ചു. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡൻറ് എ.എ. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് ബസ്മല, സിറാജ് മദനി, അബ്ദുല്‍ മജീദ്, ഫസല്‍ തങ്ങള്‍, അനസ് എം. അഷറഫ്, നബീല്‍, നിഹാസ് പാലോട്, മുനീര്‍ കിളിമാനൂര്‍, സ്വലാഹുദ്ദീന്‍, ഹസൈനാര്‍, നിസാമുദ്ദീന്‍ മരുത, ഹുസൈന്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഉമര്‍ മുള്ളൂര്‍ക്കര സ്വാഗതവും മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.