അച്ചടക്ക നടപടി പിൻവലിച്ചു; ഷാജി ആലിക്കലിനെ കോൺഗ്രസ്​ തിരിച്ചെടുത്തു

കുന്നംകുളം: നഗരസഭയിൽ ബി.ജെ.പി വോട്ട് നേടി സ്ഥിരം സമിതി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതി​െൻറ പേരിൽ കോൺ ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഷാജി ആലിക്കലിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. തൽസ്ഥാനം രാജിവെച്ചാൽ പാർട്ടിയിൽ തിരിച്ചെടുക്കാമെന്ന നിർദേശത്തെ തുടർന്നാണ് സ്ഥാനം രാജിവെച്ച് കോൺഗ്രസ് മണ്ഡലം ബ്ലോക്ക് കമ്മിറ്റികൾക്ക് കത്ത് നൽകിയത്. ഇതേ തുടർന്നാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. കെ.പി.സി.സി നിർദേശ പ്രകാരം ഷാജി ആലിക്കലിനെതിരായ അച്ചടക്ക നടപടി പിൻവലിച്ചതായി ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. നഗരസഭ തെരഞ്ഞെടുപ്പിൽ സ്ഥിരം സമിതിയിലേക്ക് ബി.ജെ.പി വോട്ട് തേടിയെന്ന കാരണത്താൽ കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാരെ സസ്പ​െൻറ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.