ചേരമാൻ ഓർഫനേജ് എൽ.പി സ്കൂൾ വാർഷിക നിറവിൽ

മേത്തല: കൊടുങ്ങല്ലൂർ ചേരമാൻ ഓർഫനേജ് എൽ.പി സ്കൂളി​െൻറ 53ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും വി.ആർ. സുനിൽകുമാർ എ ം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓർഫനേജ് പ്രസിഡൻറ് ഡോക്ടർ പി.കെ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അറബി അധ്യാപിക ഹഫ്സക്കും, പ്രിൻസിപ്പൽ ടി.ബി. തിലകൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. പൂർവവിദ്യാർഥിയും യുവ സംരംഭകനുമായ സിൽവർസ്റ്റോം മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാറിനും പ്രധാനാധ്യാപകൻ ടി.എ. സജിത്തിനും സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ഉപഹാരം നൽകി. സ്കൂൾ മാനേജർ എ.എം. മുഹമ്മദ് സെയ്ത് സ്വാഗതവും പി.ടി.എ പ്രസിഡൻറ് സി.എൻ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. കൈസാബ്, വാർഡ് കൗൺസിലർ പാർവതി സുകുമാരൻ, എൻ.എ. അലി സാഹിബ്, പി.എച്ച്. മുഹ്യിദ്ദീൻ, ഇ.എ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.