ചാലക്കുടി: ഊഴമനുസരിച്ച് ലഭിക്കേണ്ട കനാല്‍ജലം ലഭിക്കാന്‍ വൈകുന്നത് കോടശേരി പഞ്ചായത്തിലെ കോതേശ്വരം എസ്.സി കുടിവെള്ളപദ്ധതിയുടെ താളം തെറ്റിക്കുന്നു. വെള്ളം കുറയുന്നതിനാല്‍ ഇതിെൻറ പമ്പിങ് മുടങ്ങുകയാണ്. കനാലില്‍ ജലം ലഭിച്ചാലേ കുളത്തില്‍ വെള്ളം ഉണ്ടാവൂ. 22 ദിവസം കൂടുമ്പോള്‍ മാത്രമാണ് കോടശേരി മേഖലയില്‍ കനാല്‍വെള്ളം എത്തുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ 2,3,16,20 വാര്‍ഡുകളിലെ 250ല്‍ പരം കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുന്നത്. 2011ല്‍ കോടശേരി പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗിച്ച് നവീകരിച്ചു. എന്നാല്‍ നവീകരണം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വേനല്‍ ശക്തമായതോടെ മലയോര പഞ്ചായത്തായ കോടശേരിയുടെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കനാല്‍വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന പ്രദേശമാണ് കോടശേരി. വലതുകര കനാലില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് കുറഞ്ഞതോടെ പ്രദേശം വരള്‍ച്ചയിലാണ്. 15 ദിവസം കൂടുമ്പോഴെങ്കിലും ഈ മേഖലയിലേക്ക് കനാൽ വെള്ളം എത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉഷ ശശിധരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.