തൃശൂർ: എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളജിൽ പ്രിൻസിപ്പലിെൻറ ഓഫിസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തി. ഡി സോ ൺ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അധ്യാപിക അധിക്ഷേപിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വൈകീട്ട് മൂന്നിന് തുടങ്ങിയ സമരം വൈകീട്ട് ആറിനാണ് അവസാനിപ്പിച്ചത്. എസ്.എഫ്.ഐ ജില്ല സെക്രട്ടറി സി.എസ്. സംഗീത്, കേന്ദ്രകമ്മിറ്റിയംഗം ശരത്പ്രസാദ് എന്നിവർ പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയെ തുടർന്ന് തിങ്കളാഴ്ച പ്രശ്ന പരിഹാരത്തിന് ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.