വേനലവധിക്ക്​ തിമിർക്കാൻ നെഹ്​റുപാർക്ക്​ ഒരുങ്ങുന്നു

തൃശൂർ: ഇക്കുറി വേനലവധി തിമിർത്താടാം. അതിസുന്ദരമായാണ് നെഹ്റുപാർക്ക് നവീകരിക്കപ്പെട്ടിരിക്കുന്നത്. എങ്ങും പൂ ക്കളുടെ വർണക്കാഴ്ചകൾ.... സംഗീതം ആസ്വദിച്ച് മരത്തണലിലൂടെ കുളിർകാറ്റേറ്റു നടക്കാം..... സൈക്കിളിൽ ചുറ്റിയടിക്കാം... പുതിയ കളിയുപകരണങ്ങളിൽ കുട്ടികൾക്ക് കളിക്കാം... അത്യാധുനിക സൗകര്യങ്ങളോടെ മുഖം മിനുക്കി നെഹ്റുപാർക്ക് അതീവ സുന്ദരിയായിട്ടുണ്ട്. എപ്രിൽ ആദ്യവാരം നവീകരിച്ച പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കും. ഉദ്ഘാടനത്തിനായി അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് പാർക്ക് നവീകരണത്തിന് അടച്ചത്. ഓണക്കാലത്ത് പാർക്ക്‌ അടച്ചിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആദ്യഘട്ടമായി ശൗചാലയം, മ്യൂസിക്കല്‍ ഫൗണ്ടന്‍, നടപ്പാത, പുല്‍ത്തകിടി, സൈക്കിള്‍- വാക്കിങ് ട്രാക്കുകള്‍, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ കളിയുപകരങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടാംഘട്ടത്തില്‍ കൂടുതൽ കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്നതടക്കം പ്രവൃത്തികള്‍ നടക്കും. ഒന്നാം ഘട്ടത്തിനായി 91 ലക്ഷവും രണ്ടാംഘട്ടത്തിനായി 75 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ 2.66 കോടി ചെലവിട്ടാണ് പാർക്ക് നവീകരിക്കുന്നത്. സ്ത്രീ-ശിശു സൗഹൃദ ശൗചാലയമാണ് ഇവിടെ നിർമിച്ചത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ശൗചാലയമില്ലാത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. പാർക്കിലെ സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ ഇതിന് പരിഹാരമാകും. നേരത്തെ ഒാണത്തിനും പിന്നാലെ ക്രിസ്മസ് അവധിയിലും അടഞ്ഞുകിടക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.