ചേർപ്പ്: ഗ്രാമ രക്ഷകനായ ആറാട്ടുപുഴ ശാസ്താവ് എല്ലാ നാട്ടുവഴികളിലൂടെയും സഞ്ചരിച്ച് ജനങ്ങളിൽ അനുഗ്രഹവർഷം ചൊരിയ ുന്ന ഗ്രാമബലി ബുധനാഴ്ച രാത്രി നടക്കും. അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് വലിയ പാണി കൊട്ടി രാത്രി ഒമ്പതിന് ഗ്രാമബലിക്കായി പുറപ്പെടും. പെരുവനം ഗ്രാമത്തിെൻറ നാല് അതിരുകൾക്കകത്ത് വരുന്ന ജലാശയങ്ങൾ, ക്ഷേത്രങ്ങൾ, നാൽ വഴിക്കുട്ട്, പെരുവഴി, ഉത്തമവൃക്ഷങ്ങൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലുമെത്തി തിരികെ ആറാട്ടുപുഴ ക്ഷേത്രത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.