കുന്നംകുളം: ആൾപാർപ്പിലാത്ത പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലർ കത്തിനശിച്ചു. കുന്നംകുളം കാഞ്ഞിരത്തിങ്കൽ ജെയ ിംസിെൻറ വാഹനമാണ് അഗ്നിക്കിരയായത്. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിനു സമീപം മുനിസിപ്പൽ ക്വാർട്ടേഴ്സിന് സമീപത്തെ പറമ്പിൽ കിടന്ന വണ്ടിയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിവായി ഈ പറമ്പിലാണ് ജെയിംസ് വാഹനം നിറുത്തിയിടാറുള്ളത്. പറമ്പിലെ പുല്ലിന് തീപിടിച്ചാണ് വാഹനത്തിലേക്ക് പടർന്നത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.