ഗുരുവായൂര്‍: യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെതിരെ രംഗത്തിറങ്ങുമെന്ന് അർബൻ ബാങ്ക് നിയമന വിവാദത്തെ തുടർന്ന് ര ൂപവത്കരിച്ച സഹകരണ സംരക്ഷണ സമിതി അറിയിച്ചു. പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുകയും അഴിമതിക്കാർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയും ചെയ്ത ഡി.സി.സി പ്രസിഡൻറിനെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് മുൻ ഭാരവാഹികളാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. മുൻ കൗൺസിലർ ജലീൽ പൂക്കോട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് എം.വി. ലോറൻസ്, മുൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി. ജോയ്, പി.കെ. മോഹനൻ, സി. മനാഫ്, രാജേന്ദ്രൻ കണ്ണത്ത്, കെ.ബി. ധനേഷ്, ടി.എം. രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.