ചാവക്കാട്: വേനൽ ചൂട് ശക്തമായതോടെ ആസ്ബെസ്റ്റോസ് ഷീറ്റ് വിരിച്ച ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെ പിഞ്ചുകുഞ്ഞുങ്ങൾ ദുരിതത്തിലെന്ന് ആക്ഷേപം. കടപ്പുറം പുതിയങ്ങാടിയിലെ ഗവ. ഫിഷറീസ് സ്കൂൾ കെട്ടിടങ്ങളിലൊന്നിലാണ് പ്രദേശത്തെ അംഗൻവാടി പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിെൻറ മേൽക്കൂര നിർമിച്ചിരിക്കുന്നത് ആസ്ബെസ്റ്റോസ് ഷീറ്റ് വിരിച്ചാണ്. മൂന്ന് വയസ്സ് പ്രായമുള്ള പതിനഞ്ചോളം കുരുന്നുകളാണ് ഇവിടെ എത്തുന്നത്. വേനൽ ചൂട് കൂടിയതോടെ അകത്ത് ഇരിക്കാനാകാതെ കുഞ്ഞുങ്ങൾ വിയർക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അംഗൻവാടിക്കായി പുതിയ കെട്ടിടം പണിയുകയോ നിലവിലെ കെട്ടിടം കുട്ടികൾക്ക് ഇരിക്കാൻ പാകത്തിൽ അടിയന്തരമായി സൗകര്യപ്രദമാക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് പത്താം വാർഡ് വെൽഫെയർ പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.