വടക്കേക്കാട്: വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുപയോഗം വ്യാപകമായെന്നും മൊബൈൽ ചാറ്റ് പ്രണയങ്ങൾ അവരെ ആത്മഹത്യ യിലേക്ക് നയിക്കുന്നുവെന്നും സി.എൻ. ജയദേവൻ എം.പി. ഞമനേങ്ങാട് കണ്ടമ്പുള്ളി എൽ.പി സ്കൂൾ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ക്ലാസുകളിൽ അഭിരുചി തിരിച്ചറിഞ്ഞ് താൽപര്യമുള്ള മേഖല തെരഞ്ഞെടുക്കാൻ അവസരമൊരുക്കലാണ് ശരിയായ വിദ്യാഭ്യാസ രീതി. ഞമനേങ്ങാട്ട് കുടിവെള്ള പദ്ധതിയുൾപ്പെടെ വടക്കേക്കാട് പഞ്ചായത്തിലെ വികസന പദ്ധതികൾക്ക് വലിയ തുക വിനിയോഗിക്കാൻ കഴിഞ്ഞ എം.പി എന്ന നിലയിൽ ഒടുവിലത്തെ പൊതുപരിപാടി ഞമനേങ്ങാട്ട് ആയതിൽ സന്തോഷമുണ്ടെന്ന് ജയദേവൻ പറഞ്ഞു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് എൻ.എം.കെ. നബീൽ പൂർവ വിദ്യാർഥികളേയും അധ്യാപകരേയും ആദരിച്ചു. നടൻ രാജീവ് പീശപിള്ളി മുഖ്യപ്രഭാഷണം നടത്തി. മാനേജർ കെ.എസ്. മനോജ്, പ്രധാനാധ്യാപിക രമാദേവി, ചിത്രകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കെ.എം. അബ്ദുൽ ലത്തീഫ്, സജീവ് കണ്ടമ്പുള്ളി എന്നിവർ സംസാരിച്ചു. പുരസ്കാര വിതരണവും കലാപരിപാടികളും അത്താഴ വിരുന്നും നടന്നു. വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ സ്വാഗതവും സ്റ്റാഫ് പ്രതിനിധി അബ്ദുന്നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.