സഹപ്രവർത്തക​െൻറ കുടുംബത്തിന്​ സഹായവുമായി ഓട്ടോ തൊഴിലാളികൾ

പെരുമ്പിലാവ്: സഹപ്രവർത്തകരുടെ കുടുംബത്തിന് സഹായവുമായി അക്കിക്കാവിലെ ഓട്ടോ ഡ്രൈവേഴ്സ് രക്ഷാസമിതി അംഗങ്ങൾ. അക ്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്കൂളിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന കിഴക്കേപ്പാട്ട് ഉണ്ണികൃഷ്ണ​െൻറ കുടുംബത്തിനാണ് ഓട്ടോ തൊഴിലാളികൾ സഹായവുമായി എത്തിയത്. വർഷങ്ങളോളം ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ഉണ്ണികൃഷ്ണൻ. നാലു മാസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉണ്ണികൃഷ്ണ​െൻറ കുടുംബത്തെ സംരക്ഷിക്കുക എന്ന ദൗത്യത്തോടെയാണ് അക്കിക്കാവിലെ ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തെത്തിയത്. 1.20 ലക്ഷം രൂപയോളമാണ് കുടുംബത്തിന് നൽകിയത്. പ്രസിഡൻറ് കൃഷ്ണൻകുട്ടി, സെക്രട്ടറി ഹസ്സൻ നെൽമണിയിൽ എന്നിവർ ചേർന്ന് തുക കൈമാറി. ഉണ്ണികൃഷ്ണ​െൻറ ഭാര്യ രമ, മക്കൾ സാന്ദ്ര ഉണ്ണികൃഷ്ണൻ, സനൽ കൃഷ്ണ എന്നിവർ ഏറ്റുവാങ്ങി. ഓട്ടോ ഡ്രൈവേഴ്സ് രക്ഷാസമിതി ഭാരവാഹികളായ സുകുമാരൻ, മുത്തു, ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘത്തി​െൻറ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.