പൈപ്പിടാൻ എടുത്ത ചാലിൽ ബസ്​ താഴ്​ന്നു

പാവറട്ടി: ഏനാമക്കലിൽ കുടിവെള്ള പൈപ്പിടാൻ എടുത്ത ചാലിൽ ബസ് താഴ്ന്നു. ആർക്കും പരിക്കില്ല. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്ക് സമീപം കുപ്പി കഴുത്ത് റോഡിൽ ഞായറാഴ്ച വൈകീട്ട് ആറിനാണ് അപകടം. പാവറട്ടിയിൽ നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ബസ് കയറ്റാൻ ഏറെ പണിപ്പെട്ടെങ്കിലും വിജയിച്ചില്ല. പിന്നീട് എസ്കവേറ്റർ ഉപയോഗിച്ച് ബസ് ഉയർത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.