അൻസാർ വിദ്യാർഥികൾക്ക് കരാട്ടേ പരിശീലനം

പെരുമ്പിലാവ്: കാമ്പസിൽ നടക്കുന്ന കരാട്ടെ പരിശീലന ക്ലാസിൽ വിവിധ വകുപ്പുകളിൽ വിജയികളായ അൻസാർ ഇംഗ്ലീഷ് സ്കൂളില െ 48 വിദ്യാർഥികൾക്ക് വിവിധ ബെൽറ്റുകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം കെ.എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സലീൽ ഹസ്സൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ്, ഷൈനി ഹംസ എന്നിവർ സംസാരിച്ചു. സെവൻദാൻ ബ്ലാക്ക് ബെൽറ്റിനർഹനായ ഷിഹാൻ മുഹമ്മദ് ആഷിക്കിനെയും കാരട്ടെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ബീഗം യാസ്മിയെയും ഉപഹാരം നൽകി ആദരിച്ചു. കോഒാഡിനേറ്റർ എം. മനാഫ് മൂപ്പൻ, ശാഹിദ റശീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.