ഇംഫാൽ റ്റോക്കീസിെൻറ സംഗീത പരിപാടി ഇന്ന്

കൊടുങ്ങല്ലൂർ: മണിപ്പൂരിൽ നിന്നുള്ള റോക്ക് സംഗീത ബാൻഡായ 'ഇംഫാൽ റ്റോക്കീസ്' തിങ്കളാഴ്ച കൊടുങ്ങല്ലൂരിൽ സംഗീത പരിപാടി അവതരിപ്പിക്കും. വടക്ക് കിഴക്കൻ മേഖലയിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ‌പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഇംഫാൽ റ്റോക്കീസി​െൻറ ആദ്യ കേരള പര്യടനമാണ് കൊടുങ്ങല്ലൂരിലേത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ബോട്ട് ജെട്ടിയിലെ ആംഫി തിയറ്ററിൽ വൈകീട്ട് 6.30നാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ബാൻഡിന് നേത‌ൃത്വം നൽകുന്ന അഖു ചിങാങ്ബം, ഇറോം സിങ്തോയ്, അമർജിത് എന്നിവരുടെ നേതൃത്വത്തിലാണ് അവതരണം. 'കീബോ‍ഡ് ജേണലും' കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'മീഡിയ ഡയലോഗ് സ​െൻററും' ആണ് സംഘാടകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.