കൊടുങ്ങല്ലൂരിൽ മൂന്നിടത്ത് തീപിടിത്തം

കൊടുങ്ങല്ലൂർ: ഞായറാഴ്ച കൊടുങ്ങല്ലൂരിൽ മൂന്നിടത്ത് തീപിടിത്തമുണ്ടായി. പത്ത് ദിവസത്തിനിടെ പതിനഞ്ചിലധികം തീപിടിത്തങ്ങളാണുണ്ടായത്. നഗരസഭയുടെ പഴയ ട്രഞ്ചിങ് മൈതാനിയിൽ ഉണ്ടായിരുന്ന പ്ലാസ്്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. ഒരേ സമയം രണ്ടിടത്ത് തീ പടർന്നതിനെ തുടർന്ന് മാള ഫയർ സ്റ്റേഷ​െൻറ സഹായം തേടേണ്ടി വന്നു. വെയിലിനൊപ്പം സാമൂഹിക വിരുദ്ധരും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. അലക്ഷ്യമായി സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നതും തീപിടിത്തത്തിന് കാരണമാകുന്നു. അഴീക്കോട് മുനക്കലിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം ഒരാഴ്ചക്കിടയിൽ രണ്ട് വട്ടം തീപിടിത്തമുണ്ടായി. പുറമെ നിന്നുമെത്തി തങ്ങുന്നവരാണ് ഇവിടെ തീയിടുന്നതെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.