ഇരിങ്ങാലക്കുട: തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി പ്രസിഡൻറുമായ ടി.എന്‍. പ്രതാപന്‍ ഇരിങ്ങാലക്കുട ബിഷപ് ഹൗസിലെത്തി ബിഷപ് പോളി കണ്ണൂക്കാടനെ സന്ദർശിച്ചു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട തൃശൂര്‍ പാര്‍ലമെൻറ് മണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി ജന. സെക്രട്ടറി എം.പി. ജാക്‌സണ്‍, കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ്് റഷീദ്, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ എം.ആര്‍. ഷാജു തുടങ്ങിയവരും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.