ഇരിങ്ങാലക്കുട: പ്രളയകാലത്ത് വെള്ളത്തില്‍ കളിച്ചുനടക്കുന്ന ആളല്ല താനെന്ന ടി.വി. ഇന്നസെൻറ് എം.പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് യു.ഡി.എഫ് ചാലക്കുടി പാര്‍ലമെൻറ് സ്ഥാനാർഥിയും യു.ഡി.എഫ് സംസ്ഥാന കണ്‍വീനറുമായ ബെന്നി ബെഹനാന്‍. പ്രളയകാലത്ത് മുങ്ങിപോയ ആളുകളെ രക്ഷിക്കാനും ഭക്ഷണമെത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെ ഇങ്ങനെയാണോ വിശേഷിപ്പിക്കേണ്ടതെന്ന് ബെന്നി ബെഹനാന്‍ ചോദിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇരിങ്ങാലക്കുട ബിഷപ് ഹൗസിലെത്തി ബിഷപ്പിനെ കണ്ട് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ കാലത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ടി.വി. ഇന്നസെൻറ് എം.പിക്കെതിരെ വ്യാപകമായ ആക്ഷേപമുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.