എടക്കര സംഘർഷം: ഏഴ് ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

ചാവക്കാട്: എടക്കര ബി.ജെ.പി-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് ഏഴ് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവർത്തകരായ എടക്കര ചെട്ടിവിളയില്‍ അജിത്ത് (20), അവിയൂര്‍ പന്തായില്‍ അജയന്‍ (40), എടക്കര വെള്ളാമാക്കല്‍ ഭഗീഷ് (30), എടക്കര കാവുങ്ങല്‍ വിബീഷ് (30), ചുകന്നാര്യന്‍ പാടത്ത് സുമേഷ് (36), ആലുങ്ങല്‍ പ്രദീപ് (40), എടക്കാട്ട് വിവേക് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ 12 ബി.ജെ.പി പ്രവർത്തകർക്കും 12 സി.പി.എം പ്രവർത്തകർക്കുമെതിരെയാണ് വടക്കേക്കാട് പൊലീസ് കേസെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുന്നയൂർ പഞ്ചായത്തിലെ എടക്കര യുവധാര ക്ലബിനു മുന്നിലാണ് വെള്ളിയാഴ്ച രാത്രി 10 ഓടെ സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും നാല് ബി.ജെ.പി പ്രവർത്തകർക്കുമാണ് പരിക്ക് പറ്റിയത്. പൊതുമതിലിൽ നോട്ടീസും ചുവരെഴുത്തും; രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേസ് ചാവക്കാട്: പുന്നയൂരിൽ പൊതുമുതൽ കേടുപാട് വരുത്തിയതിന് സി.പി.എം, ബി.ജെ.പി സംഘടനകൾക്കെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു. എടക്കര മേഖലയിൽ കെ.എസ്.ഇ.ബി വൈദ്യുതി തൂണുകൾ, പൊതുമരാമത്ത് റോഡ് എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. റോഡിൽ എഴുതിയതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി-സി.പി.എം തർക്കമുണ്ടായതും സംഘർഷത്തിൽ കലാശിച്ചതും. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ കേസെടുത്തത്. വടക്കേക്കാട് മേഖലയിൽ രാഷ്ട്രീയ പാർട്ടികൾ പൊതുമുതൽ കേടുപാട് വരുത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.