തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് സ്വീപ് കാമ്പയിെൻറ ഭാഗമായി ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ ബസുകളിൽ സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി. തൃശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ കലകടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. ഒരു വോട്ടു പോലും പാഴായി പോകാതിരിക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഹരിത തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാൻ അവബോധം ഉണ്ടാക്കുന്നതിനുമുള്ള വിവിധ പ്രചാരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി. വരും ദിവസങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ ബസുകളിലും സ്വീപ് സ്റ്റിക്കറുകൾ പതിക്കും. കൂടാതെ കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, കോളർ ട്യൂൺ സെറ്റിങ് എന്നിവയും ഒരുക്കുന്നുണ്ട്. അസി. കലക്്ടർ പ്രേംകൃഷ്ണൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. വിജയൻ, കെ.എസ്.ആർ.ടി.സി കെ. ഇൻസ്പെക്ടർ മോഹൻദാസ്, സ്വീപ് നോഡൽ ഓഫിസർ പി.ഡി. സിന്ധു, സ്വീപ് സെൽ അസി. നോഡൽ ഓഫിസർ സുജ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.