അർണ്ണോസ് പാതിരി ചരമവാർഷിക ദിനാചരണം

വേലൂർ: പുത്തൻ പാന രചയിതാവും വേലൂർ ഫൊറോന പള്ളി സ്ഥാപകനുമായ അർണ്ണോസ് പാതിരിയുടെ 287ാം ചരമവാർഷിക ദിനാചരണം വേലൂർ ഫൊ റോന പള്ളിയിൽ ആരംഭിച്ചു. 'അർണ്ണോസ് ത്രിസന്ധ്യ' എന്ന പേരിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ദേശിയ സാഹിത്യ ഉപദേശക സമിതി അംഗം ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ജോൺസൺ അയിനിക്കൽ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എ. വർഗീസ് പ്രഭാഷണം നടത്തി. തുടർന്ന് 'പാതിരി വെളിച്ചം' എന്ന ഡോക്യുമ​െൻററി ഫിലിമി​െൻറ പ്രദർശനം നടന്നു. ഞായറാഴ്ച രാവിലെ അതിരൂപതയിലെ ഇടവക യൂനിറ്റുകൾ പങ്കെടുക്കുന്ന പുത്തൻ പാന ആലാപന മത്സരം, വിദ്യാർഥികൾക്കായി ചിത്രരചന മത്സരം എന്നിവ നടന്നു. വൈകീട്ട് നടന്ന രണ്ടാം ത്രിസന്ധ്യ അതിരൂപത സഹായമെത്രാൻ മാർ. ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. ജോൺസൺ ആയിനിക്കൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിജയികൾക്ക് സമ്മാന വിതരണം, പാന എന്ന നാടകത്തി​െൻറ അവതരണവും നടന്നു. തിങ്കളാഴ്ച നടക്കുന്ന മൂന്നാം ത്രിസന്ധ്യ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി സോഫി തോമസ് ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന അർണ്ണോസ് അനുസ്മരണ ദിവ്യബലിക്ക് ഫാ. ജോർജ് തേനാടിക്കുളം കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.