കലാമണ്ഡലത്തിൽ അധ്യാപക പെൻഷനേഴ്സ് പട്ടിണിസമരത്തിലേക്ക്

ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ടീച്ചേഴ്സ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ കലാമണ്ഡലത്തിന് മുന്നി ൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടിണിസമരത്തിന് തയാറെടുക്കുന്നു. തിരുവനന്തപുരം സെക്രേട്ടറിയറ്റ് പടിക്കലും അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ടി.കെ. നാരായണന് നിവേദനം സമർപ്പിച്ചു. സർക്കാർ അധികാരത്തിൽ വന്നിട്ട് 1000 ദിനം പിന്നിടുമ്പോഴും തങ്ങൾക്ക് അവഗണന മാത്രമാണ് ബാക്കിയെന്നും അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. 20ന് മുമ്പ് തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം ഭവദാസൻ നമ്പൂതിരി, കലാമണ്ഡലം രാമദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.