കൊടുങ്ങല്ലൂർ: ന്യുസിലൻഡ് പള്ളിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസി നാടിെൻറ വേദന യാകുന്നു. ഭീകരാക്രമണ കഥകൾ ഒരുപാട് കേൾക്കാറുണ്ടെങ്കിലും ലോകം നടുങ്ങിയ ഒരു ഭീകരകൃത്യം കൊടുങ്ങല്ലൂരിെൻറ കൂടി ഹൃദയ വേദനയായി മാറുന്നത് ഇതാദ്യമാണ്. ന്യുസിലൻഡ് പള്ളിയിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ വിവരം അറിഞ്ഞത് മുതൽ അൻസിയുടെയും ഭർത്താവ് അബ്ദുൽനാസറിെൻറയും വീടുകളിൽ ഉടലെടുത്ത ആശങ്ക ശനിയാഴ്ച വൈകുന്നേരം മരണം സ്ഥിരീകരിച്ചതോടെ കൂട്ടക്കരിച്ചിലായി മാറുകയായിരുന്നു. അൻസിയുടെ ഉറ്റവരുടെ ദുഖം ക്രമേണ നാടിെൻറയും സങ്കടമായി മാറി. അൻസിയുടെ മാതാവ് റസിയയെയും സഹോദരൻ ആസിഫിനെയും ആശ്വസിപ്പിക്കാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ തിരുവെള്ളൂരിലെ അബ്ദുൽനാസറിെൻറ വീട്ടിലും ആശ്വാസ വാക്കുകളുമായി നിരവധി പേരെത്തി. ജനപ്രതിനിധികളും പൊതുപ്രവർത്തകരും മുതൽ സാധാരക്കാർ വരെ അവരിലുണ്ട്. പഠനത്തിൽ മിടുക്കിയായിരുന്ന അൻസിയെക്കുറിച്ച് അറിയുന്ന ഏവർക്കും നല്ലതേ പറയാനുള്ളൂ. പഠിച്ച് മികച്ച ജോലി സമ്പാദിക്കണെമന്നായിരുന്നു സാമ്പത്തിക ഞെരുക്കത്തിൽ ജീവിക്കുന്ന കുടുബത്തിലെ അംഗമായ അൻസിയുടെ അഭിലാഷം. ഇതിനായാണ് ന്യുസിലൻഡിൽ ഉപരി പഠനത്തിന് പോയതും. പണമില്ലാത്തതിനാൽ ബാങ്ക് ലോൺ തരപ്പെടുത്തിയായിരുന്നു പഠനയാത്ര. ആറ് വർഷം മുമ്പായിരുന്നു പിതാവ് അലി ബാവയുടെ മരണം. ആ മരണത്തിെൻറ വേദന വിട്ടുമാറും മുമ്പാണ് മകളുടെ വേർപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.