തൃശൂർ: കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ കുട്ടിക്ക‌് അയൽവീട്ടിലെ തമിഴ‌് സ്വദേശിയും ഫയർഫോഴ‌്സും രക്ഷകരായി. അയ്യന്തോൾ ചുങ്കത്ത‌് വാടകക്ക‌് താമസിക്കുന്ന കൊൽക്കത്ത സ്വദേശി ടിങ്കുവിെൻറ മകൻ ബിട്ടു (5) ആണ‌് വീട്ടുകിണറ്റിൽ വീണത‌്. ഞായറാഴ‌്ച രാത്രി ഏഴോടെയാണ‌് സംഭവം. കുട്ടി വിണ ശബ‌്ദം കേട്ട‌് വീട്ടുകാർ നിലവിളിച്ചു. ഇതോടെ ഓടിയെത്തിയ അയൽവീട്ടുകാരനായ തമിഴ‌് സ്വദേശി കപിലൻ ഉടൻ കിണറ്റിൽ ഇറങ്ങി. താങ്ങിയെടുത്തു. ഇതിനിടെ ഫയർഫോഴ‌്സ‌് ആംബുലൻസുമായി എത്തി. അപ്പോഴേക്കും കപിലൻ കുഞ്ഞുമായി മുകളിലേക്ക‌് കയറിയിരുന്നു. കുട്ടിയെ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.