മാള: പഞ്ചായത്തിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ച വിവിധ റോഡുകളുടെ വികസനം പാതിവഴിയ ിൽ നിലച്ചു. മെറ്റലിങ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ്ങിന് നടപടിയില്ല. മാള പഞ്ചാ യത്തിലെ 19ാം വാര്‍ഡിലെ അഞ്ച് റോഡുകൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നത്.
മാരേക് കാട് ജുമാ മസ്ജിദ് റോഡ് 4.66 ലക്ഷം, മാരേക്കാട് നെടുംകുന്ന് റോഡ് 4.95 ലക്ഷം, കണ്ണംകാട്ടില്‍ അമ്പലം റോഡ് 6.90 ലക്ഷം, മാരേക്കാട് സ്കൂള്‍ തെങ്ങുംതുരുത്തി റോഡ് 11 ലക്ഷം, മാരേക്കാട് കുറവന്‍ചിറ റോഡ് 2.60 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
അടുത്തമാസം തുടക്കത്തിൽ റോഡ് പണി ആരംഭിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു. റോഡ് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കരാറുകാരെൻറ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
കാലങ്ങളായി തകർന്ന് കിടന്നിരുന്ന ഈ റോഡുകളുടെ നിർമാണത്തിനായി കഴിഞ്ഞ സർക്കാറിെൻറ അവസാന കാലത്താണ് ഫണ്ട് അനുവദിച്ചത്. മാള പഞ്ചായത്തിലെ മൂന്ന് റോഡുകൾക്കും പുത്തൻചിറയിലെ മൂന്ന് റോഡുകൾക്കുമായി ഒരു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയത്.
ഫണ്ട് അനുവദിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം നടത്തിയില്ല. കോൺട്രാക്ടറുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതിന് ശേഷമാണ് മെറ്റലിങ് നടത്തിയത്. കാലവർഷം കഴിയുന്നതോടെ ടാറിങ് നടത്താമെന്ന് പറഞ്ഞ കോൺട്രാക്ടർ വാക്ക് പാലിച്ചില്ല. മെറ്റലിങ് നടത്തിയ റോഡിലെ പല ഭാഗത്തും മെറ്റൽ ഇളകിയ നിലയിലാണ്.
മെറ്റൽ വിരിച്ചതിന് മുകളിൽ ഇട്ട് ഒതുക്കിയ മണ്ണെല്ലാം മഴയിൽ ഒലിച്ച് പോയ തോടെ റോഡുകൾ വീണ്ടും ശോച്യാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി നടത്താതെ നാട്ടുകാരെ വഞ്ചിച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.