കയ്പമംഗലം: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആവശ്യത്തിന് പൊലീസുകാരില്ലാതെ കയ്പമംഗലം സ്റ്റേഷന്‍. സ്റ്റേഷന്‍ പരിധിയും ജനസംഖ്യയും കുറവുള്ള സമീപ പൊലീസ് സ്റ്റേഷനുകളെല്ലാം ഗ്രേഡ് ഉയര്‍ത്തി സി.ഐമാര്‍ക്ക് കീഴിലാക്കി കൂടുതല്‍ എസ്.ഐമാരെ നിയമിച്ചപ്പോള്‍ കയ്പമംഗലം മാത്രം തഴയപ്പെട്ടിരിക്കുകയാണ്. ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലുള്ള എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളാണ് ഈ സ്റ്റേഷന് കീഴിലുള്ളത്. ഇതില്‍ രണ്ടു പഞ്ചായത്തുകളിൽ സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കുറ്റകൃത്യ നിരക്ക് (ക്രൈം റേറ്റ്) കൂടുതലാണ്. മതിലകം, എസ്.എൻ പുരം പഞ്ചായത്തുകള്‍ മാത്രം പരിധിയുള്ള മതിലകം സ്റ്റേഷനില്‍ ഒരു സി.ഐയും അഞ്ച് എസ്.ഐമാരും ഉള്ളപ്പോള്‍ കയ്പമംഗലത്ത് ആകെയുള്ളത് ഒരു എസ്.ഐയും ഒരു അഡീ. എസ്.ഐയുമാണ്. 60 ഓളം പോളിങ് ബൂത്തുകള്‍ കയ്പമംഗലം സ്റ്റേഷന് കീഴിലുണ്ട്. ഇതില്‍ തന്നെ നിരവധി ബൂത്തുകള്‍ പ്രശ്ന ബാധിതമാണ്. സമീപ സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ കടല്‍ തീരവും ദേശീയപാതയും പങ്കിടുന്ന സ്റ്റേഷന്‍ കൂടിയാണ് കയ്പമംഗലം. കഴിഞ്ഞ ആഗസ്റ്റ് 13നാണ് കയ്പമംഗലം സ്റ്റേഷന്‍ നിലവില്‍ വന്നത്. 29 ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ചുരുങ്ങിയത് രണ്ട് എസ്.ഐമാരുടെ കൂടി സേവനം ലഭിച്ചെങ്കിലേ സ്റ്റേഷെൻറ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകൂ. ദേശീയപാതയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറാണ് കയ്പമംഗലം സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. യാത്ര ബുദ്ധിമുട്ട് കാരണം നിയമനം ലഭിക്കുന്നവര്‍ പിന്മാറുകയാണ് എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.