വടക്കഞ്ചേരി: അഞ്ചുവർഷത്തെ മോദിഭരണം രാജ്യത്തെ മതനിരപേക്ഷത തകർത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ആ ലത്തൂർ മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മതേതര കാഴ്ചപ്പാടുകൾക്കൊപ്പമാണ് ജനം നിൽക്കേണ്ടത്. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണം. നോട്ടുനിരോധനത്തിലൂടെ കർഷകരടക്കമുള്ള സാധാരണക്കാരെ കഷ്ടത്തിലാക്കിയ മോദി സർക്കാർ പൊതുമേഖലയെ പടിപടിയായി നശിപ്പിക്കുന്നു. ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് സി.പി.എമ്മിന് നിർണായക സമ്മർദശക്തിയാകാൻ സാധിച്ചു. രണ്ടാം യു.പി.എ സർക്കാറിന് അധികാരത്തിലേക്ക് വഴിയൊരുക്കിയതും ഇത്തരം ഇടപെടലുകളാണ്. വി. ചാമുണ്ണി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.കെ. ബിജു എം.പി, മന്ത്രിമാരായ എ.കെ. ബാലൻ, എ.സി. മൊയ്‌തീൻ, സി.പി.െഎ നേതാവ് കെ.ഇ. ഇസ്മയിൽ, എ. ഭാസ്കരൻ, സി.കെ. രാജേന്ദ്രൻ, കെ. ബാബു എം.എൽ.എ, കെ.ഡി. പ്രസേനൻ എം.എൽ.എ, അഡ്വ. മുരുകദാസ്, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, പി.കെ. രാജൻ, കെ. ധർമജൻ, എൻ.ആർ. ബാലൻ തുടങ്ങിയവർ സംസാരിച്ചു. pg2 എൽ.ഡി.എഫ് ആലത്തൂർ ലോക്സഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ വടക്കഞ്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.