മനീഷയെ സാംസ്​ക്കാരിക നഗരം മറന്നിട്ടില്ല

തൃശൂർ: ഗായികയും അഭിനേത്രിയും ഡബ്ബിങ് കലാകാരിയുമായ കെ.എസ്. മനീഷയെ വനിത ദിനത്തിൽ 'ഗീതം സംഗീതം കലാ സാംസ്ക്കാരിക വ േദി' ആദരിക്കുന്നു. 28 വർഷമായി സംഗീത രംഗത്തുള്ള മനീഷയെ വെള്ളിയാഴ്ച്ച നടക്കുന്ന 25 ഗായികമാരുടെ സംഗീത പരിപാടിയിലാണ് ആദരിക്കുന്നത്. 'ചേതാരം', 'ഇരുവട്ടം മണവാട്ടി', 'പുള്ളിമാൻ', 'കാണാകണ്മണി', 'ഇവൻ മര്യാദ രാമൻ' തുടങ്ങി30 ഒാളം ചിത്രങ്ങളിലും പുറത്തിറങ്ങാൻ പോകുന്ന 'നരി', 'ലേറ്റ് മാരേജ്' എന്നിവയിലും പാടി. വിവിധ ഭാഷകളിൽ 4,000 ഒാളം ആൽബങ്ങളിലും പാടി. 'ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോര...' എന്ന ക്രൈസ്തവ ഭക്തി ഗാനം ഹിറ്റാണ്. മികച്ച ഗായികക്കുള്ള ആകാശവാണിയുടെ ദേശീയ അവാർഡ് രണ്ട് തവണ നേടി. അന്തർ സർവകലാശാല പുരസ്ക്കാരവും 1997ൽ മികച്ച ഗായികക്കുള്ള സംഗീത നാടക അക്കാദമി അവാർഡും കരസ്ഥമാക്കി. 'തന്മാത്ര', 'രസതന്ത്രം', 'ആന അലറലോടലറൽ' തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചു. പ്രമുഖ ചാനലിലെ പ്രമുഖ കോമഡി സീരിയലിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു വരുന്നു. 12 ചിത്രങ്ങൾക്ക് ഡബ്ബിങ് ചെയ്തു. ദുബൈയിൽ 13 വർഷം റേഡിയോ ജോക്കിയായും തൃശൂർ ബെസ്റ്റ് എഫ്.എമ്മി​െൻറ ക്രിേയറ്റീവ് മേധാവിയുമായിരുന്നു. മികച്ച നരേറ്റർക്കുള്ള അൽ ജസീറ അവാർഡ് നേടിയിട്ടുണ്ട്. ആംഗറിങ്ങിലും മികവ് തെളിയിച്ചു. സംഗീത കുടുംബാംഗമായ തന്നെ സംഗീത രംഗത്തേക്ക് കൊണ്ടുവന്നത് സഹോദരനാണെന്ന് 43 കാരിയായ മനീഷ പറഞ്ഞു. യേശുദാസിനൊപ്പവും ജയചന്ദ്രനൊപ്പവും പാടിയിട്ടുള്ള തനിക്ക് ഗാനഗന്ധർവ​െൻറയും ഉദയഭാനുവി​െൻറയും അംഗീകാരം ലഭിച്ചത് അവാർഡിനേക്കാൾ വിലമതിപ്പുള്ളതാണെന്ന് മനീഷ പറഞ്ഞു. സ​െൻറ് തോമസ് കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥി നിഥിൻ, തൃശൂർ ലോ കോളജ് വിദ്യാർഥിനി നീരദ എന്നിവരാണ് കുരിയച്ചിറയിൽ താമസിക്കുന്ന ഇൗ ഗായികയുടെ മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.