തൃശൂർ: എഫ്.സി കേരള സോക്കർ സ്കൂൾ മൂന്നാമത് ബാച്ച് പ്രവേശനം മാർച്ച് 15 മുതൽ ആരംഭിക്കും. വെക്കേഷൻ, റെഗുലർ ബാച്ചുകളിലേക്കാണ് പ്രവേശനം. എഫ്.സി കേരള സോക്കർ സ്കൂളിന് ദേശീയ പരിശീലകരടക്കം ഇരുപത്തഞ്ചോളം പേരുള്ള കോച്ചിങ്ങ് ഡിപ്പാർട്മെൻറാണുള്ളത്. കോർപറേഷൻ സ്റ്റേഡിയം, എൽത്തുരുത്ത് സെൻറ് അലോഷ്യസ് ഗ്രൗണ്ട്, തോപ്പ് സ്റ്റേഡിയം, ശ്രീ കേരളവർമ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. അഞ്ചു മുതൽ 19 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. ആഴ്ചയിൽ നാല് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. മികച്ച പ്രകടനം കാഴ്ച വെക്കുന്ന കളിക്കാർക്ക് എഫ്.സി കേരളയുടെ ജൂനിയർ ഐ ലീഗ് ടീമുകളിലേക്ക് സെലക്ഷൻ ലഭിക്കും. കഴിഞ്ഞവർഷം നൂറിലധികം കുട്ടികൾക്ക് ദേശീയ, സംസ്ഥാന, ജില്ല ടീമുകളിലേക്ക് എഫ്.സി കേരള സോക്കർ സ്കൂളിൽ നിന്നും സെലക്ഷൻ ലഭിച്ചു. പരിശീലനത്തിെൻറ ഭാഗമായി കുട്ടികൾക്ക് കൗൺസിലിങ്ങും യോഗ, ഡയറ്റ് ക്ലാസുകൾ, ഫിസിയോ തെറപ്പിസ്റ്റിെൻറ സേവനം തുടങ്ങിയവ ലഭ്യമാണ്. ഐ.എസ്.എൽ ലക്ഷ്യമിട്ട് മുന്നേറുന്ന എഫ്.സി കേരളക്ക് ഫുട്ബാൾ സംസ്കാരം വളർത്തിയെടുക്കുക, കുട്ടികളെ വ്യക്തി എന്ന നിലയിലുള്ള ഉയർച്ചയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡയറക്ടർമാരും കോച്ചുമാരുമായ ടി.ജി. പുരുഷോത്തമൻ, കെ.എ. നവാസ് എന്നിവർ അറിയിച്ചു. ഫോൺ: 9645352016, 9846761271
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.