ബാർബർ ഷോപ്പ്​​ മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി

ഗുരുവായൂർ: ചക്കംകണ്ടത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയവരെ നാട്ടുകാർ ചേർന്ന് പിടികൂടി. ബുധനാഴ്ച രാത്രി ഏഴോടെയാ ണ് ഗുഡ്സ് ഓട്ടോയിലെത്തി ചക്കംകണ്ടത്ത് പലയിടത്തായി മാലിന്യം തള്ളിയത്. കൗൺസിലർ ലത പ്രേമൻ, നാട്ടുകാരായ പോക്കാക്കില്ലത്ത് ഷാജി, പുളിക്കൽ ഷംസുദ്ദീൻ, ഇമാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് പൊലീസിനെയും നഗരസഭ അധികൃതരെയും വിവരമറിയിച്ചു. പലയിടത്തായി ചാക്കിൽ കെട്ടി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ. മൂസക്കുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബൈജു എന്നിവരെത്തി മാലിന്യം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു. ചാവക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മണത്തല സ്വദേശി തെക്കൻ വീട്ടിൽ സുബ്രഹ്മണ്യനാണ് വാഹനം ഓടിച്ചിരുന്നത്. ചാവക്കാെട്ട സ്ഥാപനത്തിൽ നിന്നാണ് മാലിന്യം കൊണ്ടുവന്നതെന്നാണ് സൂചന. നേരത്തേയും ചക്കംകണ്ടം പ്രദേശത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടിയിരുന്നു. ഗുരുവായൂരിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം കൊണ്ട് പൊറുതിമുട്ടിയ ചക്കംകണ്ടം പ്രദേശത്ത് രാത്രി കക്കൂസ് മാലിന്യം അടക്കം നിക്ഷേപിച്ച് മടങ്ങുന്നത് ജനത്തി​െൻറ ദുരിതം വർധിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.