ഒല്ലൂര്‍: ചര്‍ച്ച് ബില്ലിനെതിരെ വിവിധ ഇടവകകളില്‍ പ്രതിഷേധ യോഗം ചേർന്നു. ഒല്ലൂര്‍ സെൻറ് ആൻറണിസ് ഫോറോനപള്ളിയില്‍ നടന്ന പ്രിഷേധയോഗം വികാരി ഫാ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ ബേബി മൂക്കന്‍ ബില്‍ സംബന്ധിച്ച് വിശദീകരിച്ചു. പ്രതിഷേധ പ്രമേയം ഫാ. ബെന്നി കൈപ്പുള്ളി പറമ്പില്‍ അവതരിപ്പിച്ചു. പള്ളിയങ്കണത്തില്‍ വികാരി ബില്‍ കത്തിച്ചു. പടവരാട് സെൻറ് തോമാസ് പള്ളിയില്‍ ചര്‍ച്ച് ബില്ലിനെതിരെ ഇടവകയില്‍ പ്രതിഷേധ റാലി നടത്തി. വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ഡിയോണ്‍സ് കട്ടളപീടിക, ട്രസ്റ്റിന്മാരായ വർഗീസ് കുന്നംകുമാരത്ത്, വർഗീസ് പ്ലാക്കല്‍, ഷാൻറി പോള്‍, ടി.ടി. തോമാസ്, വിത്സന്‍ പള്ളിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.