തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ എസ്.ഐ പരസ്യമായി മദ്യപിക്കുന്നത് തെളിവുകളോടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. ദിവസങ്ങൾക്ക് മുമ്പ് വീട്ടുജോലി ചെയ്ത് തളർന്ന് അവശനായ ക്യാമ്പ് ഫോളോവറെ മദ്യപിച്ചുവെന്ന് കാണിച്ച് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷൻ നേതാവായ എസ്.ഐക്കെതിരെയുള്ള ആക്ഷേപവും ഉയർന്നിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിൽ ഇയാൾക്കെതിരെ അന്വേഷണമുണ്ടായി തെളിവുകളുൾപ്പെടെയായി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ലേത്ര. കഴിഞ്ഞ ദിവസം അക്കാദമിയിൽ പരസ്യമായി എസ്.ഐ മദ്യപിച്ച് കീഴുദ്യോഗസ്ഥർക്ക് നേരെ കൈയേറ്റത്തിനും ശ്രമമുണ്ടായേത്ര. ഇത്തേുടർന്നാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്. വിശ്രമമില്ലാതെ വീട്ടു ജോലിയെടുപ്പിച്ചതിനെ തുടർന്നായിരുന്നു ക്യാമ്പ് ഫോളോവർ കുഴഞ്ഞു വീണത്. ഇതേത്തുടർന്ന് ഇയാൾ ചികിത്സ തേടുകയും ചെയ്തു. വീട്ടുജോലിയെടുപ്പിച്ചുള്ള പീഡനം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. മദ്യപിച്ച് മെസിൽ എത്തിയെന്ന് കാണിച്ചാണ് കഴിഞ്ഞ ദിവസം ക്യാമ്പ് ഫോളോവറെ സസ്പെൻഡ് ചെയ്തത്. അസോസിയേഷൻ നേതാവായ എസ്.ഐ പരസ്യമായി മദ്യപിച്ചതിന് അദ്ദേഹത്തിെൻറ സഹപ്രവർത്തകർ തന്നെ മൊഴി നൽകിയിരുന്നുവേത്ര. മാത്രമല്ല തെളിവുകളും ലഭിെച്ചങ്കിലും കുറ്റം കണ്ടെത്തിയായിരുന്നു അന്വേഷണ റിപ്പോർട്ടെങ്കിലും എസ്.ഐക്കെതിരെ നടപടിയുണ്ടായില്ല. എന്നാൽ തെളിവില്ലാത്ത ക്യാമ്പ് ഫോളോവറുടെ വിഷയത്തിൽ ഉടൻ നടപടിയുണ്ടാവുകയും ചെയ്തതിൽ സേനാംഗങ്ങൾ അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.