വടക്കാഞ്ചേരി: പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനും സമഗ്ര വികസനവും ലക്ഷ്യമിടുന്ന അവതരിപ്പിച്ചു. 54,000 രൂപ മിച്ചം വരുന്ന ബജറ്റാണ് വൈസ്പ്രസിഡൻറ് പി.പി. സുനിത അവതരിപ്പിച്ചത്. പ്രസിഡൻറ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. നെൽകർഷകന് സബ്സിഡിയായി ഹെക്ടറിന് 10,000 രൂപയും മുഴുവൻ പാടശേഖരങ്ങൾക്കും ഒരു ലക്ഷം വീതം റിവോൾവിങ് ഫണ്ട് നൽകുന്നതിനും തുക വകയിരുത്തി. ചങ്ങാലിക്കോടൻ നേന്ത്ര പഴ കൃഷി വ്യാപിപ്പിക്കുന്നതിനും മൂല്യ വർധിത ഉൽപന്നങ്ങൾക്കും 50 ലക്ഷം രൂപയും വകയിരുത്തി. സംയോജിത പച്ചക്കറി കൃഷിക്ക് 10 ലക്ഷം രൂപയും നീക്കിവെച്ചു. ഉൾനാടൻ മത്സ്യകൃഷിക്ക് 10 ലക്ഷം രൂപയും, കുടിവെള്ളത്തിന് കോടി രൂപയും, പട്ടിക -ജാതി കോളനി സമഗ്ര വികസനത്തിന് 1.25 കോടിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വനിത ശാക്തീകരണത്തിന് ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെൻറർ ആരംഭിക്കും. ക്ഷീരഗ്രാമം പദ്ധതിക്ക് 50 ലക്ഷം രൂപയും, അഗ്രോ ലാബും, അഗ്രോ ക്ലിനിക്കും ആരംഭിക്കാൻ 20 ലക്ഷം രൂപയും, അഗ്രോ ഫാർമസിക്ക് 15 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.