പുനരധിവസിപ്പിക്കണം തെരുവ് ജീവിതങ്ങൾക്കൊപ്പം അന്തിയുറങ്ങി കെ.എസ്.യു പ്രവർത്തകർ

തൃശൂർ: 'ഇവരും മനുഷ്യരാണ്. തൃശൂർ നെഹ്റു പാർക്കി​െൻറ കവാടത്തിനരികിൽ നടപ്പാതയിൽ കീറിയ തുണി വിരിച്ച്, കൊതുകു കടിയേറ്റ് കഴിയുന്ന ജീവിതങ്ങൾ. മിക്കവരും അസുഖങ്ങൾ ബാധിച്ച് അവശരാണ്. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചും വെയിലും മഴയും മഞ്ഞും പുകയും പൊടിയും കൊതുക് കടിയുമെല്ലാം സഹിച്ച് തെരുവിലുറങ്ങുന്നവർക്ക് ആവശ്യമായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് 'തെരുവ് ജീവിതങ്ങൾക്കൊപ്പം അന്തിയുറങ്ങി അനിശ്ചിതകാല സമരത്തിന് കെ.എസ്.യു'. അസുഖങ്ങൾ ബാധിച്ച് അവശരായി തെരുവിൽ കിടക്കുന്ന ഇവർക്ക് ഉത്തരവാദിത്തപ്പെട്ടവരെത്തി അടിയന്തരമായി ചികിത്സ നൽകുന്നതുവരെ അനിശ്ചിതകാല സമരവുമായി ഇവരോടൊപ്പം തെരുവിലുണ്ടാകുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് നിഖിൽ അറിയിച്ചു. പത്തോളം പ്രവർത്തകരാണ് സമരത്തിലുള്ളത്. പുനരധിവാസത്തിനും ചികിത്സ നൽകുന്നതിനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിനും കോർപറേഷനും കത്ത് നൽകിയിരുന്നു. നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇവർക്കൊപ്പം അന്തിയുറങ്ങിയുള്ള സമരത്തിന് തയ്യാറായതെന്ന് നിഖിൽ ദാമോദരൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.