പഴയന്നൂർ: ഗ്രാമ പഞ്ചായത്തിെൻറയും കൃഷിഭവെൻറയും നേതൃത്വത്തിൽ ആരംഭിച്ച കൈരളി ഇക്കോ ഷോപ്പിെൻറ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് എം. പത്മകുമാർ ആദ്യ വിൽപന നടത്തി പഴയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശോഭനാ രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീജയൻ, ജോസഫ് ജോൺ തേറാട്ടിൽ, എം. പൊന്നു മണി, ടി. രാംകുമാർ എന്നിവർ സംസാരിച്ചു. ജൈവ ഉൽപന്നങ്ങൾ, പച്ചക്കറിവിത്തുകൾ, സുരക്ഷിത പച്ചക്കറികൾ, തേൻ വെളിെച്ചണ്ണ, ചക്ക ഉണക്കിയത് തുടങ്ങിയ കർഷകരിൽ നിന്ന് സംഭരിച്ചാണ് വിപണനത്തിനായി എത്തിക്കുന്നത്. പഴയന്നൂരിലെ വിവിധ പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും ലഭ്യമാണ്. കാൽനട പ്രചാരണജാഥക്ക് സ്വീകരണം ചേലക്കര: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരള പുനർനിർമിതിക്ക് കരുത്ത് പകരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവിസ് സംഘടന സമരസമിതി എന്നിവരുടെയും നേതൃത്വത്തിൽ നടന്ന കാൽനട പ്രചാരണജാഥക്ക് സ്വീകരണം നൽകി. ചേലക്കര മേഖല ജാഥ രാവിലെ 10 ന് പഴയന്നൂർ പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ച് പഴയന്നൂർ അമ്പലനട, ബ്ലോക്ക് പഞ്ചായത്ത് പരിസരം, വെള്ളാർകുളം, കായംപൂവം, ചേലക്കോട്, മേപ്പാടം, മുഖരിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെത്തിയശേഷം ചേലക്കര സെൻററിൽ സമാപിച്ചു. ജാഥ ക്യാപ്റ്റൻ ഡോ. വി.എം. ഹാരിസ്, വൈസ് ക്യാപ്റ്റൻ സി.വി. ഡെന്നി, മാനേജർ പി.ജി. കൃഷ്ണകുമാർ, വിവിധ സർവിസ് സംഘടന നേതാക്കളായ പി.ഐ. യൂസഫ്, പി. രാജേഷ്, ഡോ. അബ്ദുൽ ഷെരീഫ്, കെ.കെ. രവീന്ദ്രൻ, ടി.വി. ഗോപകുമാർ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.