കൃപേഷി​െൻറയും ശരത്തി​െൻറയും വധത്തിൽ അനുശോചനം രേഖപ്പെടുത്താഞ്ഞതിൽ ബഹളം

തൃശൂർ: കണ്ണൂർ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനും ശരത്തിനും കോൺഗ്രസ് ബഹളത്തെ തുടർ ന്ന് കോർപറേഷൻ ബജറ്റ് സെഷനിൽ അനുശോചനം. യോഗത്തിന് മുന്നോടിയായി അവതരിപ്പിക്കാറുള്ള അനുശോചനത്തിൽ ഇവരെ ഉൾപ്പെടുത്തിയില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം. ആദരാഞ്ജലികൾ എന്നെഴുതിയ ബാനറുമായി നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് പേര് ഉൾപ്പെടുത്താമെന്ന് മേയർ അറിയിച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം മേയർ തടഞ്ഞു. കൊലപാതകത്തെ അപലപിക്കുന്ന പ്രമേയം കോൺഗ്രസ് സഭാ നേതാവ് എം.കെ. മുകുന്ദൻ വായിച്ചു. ഉച്ചക്ക് ചേർന്ന കൗൺസിൽ കോൺഗ്രസ് ബഹിഷ്കരിച്ചു. നഗരത്തിലെ മാലിന്യ നീക്കത്തെ സംബന്ധിച്ചുള്ള അജണ്ടയിലെ മേയറുടെ അവലോകന കുറിപ്പിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. മാലിന്യ നീക്കം തുടർച്ചയായി സ്തംഭിച്ചിട്ടും ക്ലീൻ തൃശൂർ എന്ന പ്രഖ്യാപനവുമായി മേയറും ഭരണസമിതിയും മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറങ്ങി പോകുന്നതിനു മുമ്പ് ജോൺ ഡാനിേയൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.