വേലൂരിൽ കൃഷിക്കും ബറോഡ് വികസനത്തിനും പ്രാമുഖ്യം

വേലൂർ: വേലൂർ ഗ്രാമ പഞ്ചായത്ത് ബജറ്റിൽ കൃഷി, മൃഗസംരക്ഷണം, റോഡ് വികസനം എന്നിവക്ക് പ്രാമുഖ്യം. കാർഷിക മേഖലക്ക് ഉണർ വ്വും സേവന മേഖലക്ക് പ്രാധാന്യവും നൽകി ലൈഫ്, ആർദ്രം, ഹരിതകേരളം, സമ്പൂർണ വിദ്യാഭ്യാസ യജ്ഞം എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ പശ്ചാത്തല സൗകര്യങ്ങൾ ഉണ്ടാക്കി പുതിയ ആസ്തി സൃഷ്ടിക്കാനാവും വിധം പദ്ധതികൾക്ക് തുക വകയിരുത്തിയാണ് ബജറ്റ് വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നികുതി നിർദ്ദേശങ്ങളില്ല. നികുതി, നികുതിയേതര വരവ് മുഴുവനും പിരിച്ചെടുത്ത് വരുമാനം വർധിപ്പിക്കാനാണ് ശ്രമം. 17.90 കോടി രൂപ വരവും 16.97 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 92.75ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. കൃഷി, മൃഗസംരക്ഷണ മേഖലകൾക്ക് 95.55 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ 18 ലക്ഷവും അംഗപരിമിതർക്ക് മുച്ചക്രം വാഹനം വാങ്ങാൻ 12 ലക്ഷവും വകയിരുത്തി. റോഡ് വികസനത്തിനും പുനരുദ്ധാരണത്തിനും 26.37 ലക്ഷം, വൃദ്ധക്ഷേമത്തിന് 92.18 ലക്ഷം, കുടിവെള്ളത്തിന് 14.33 ലക്ഷം, ബഡ്‌സ് റിഹാബിലിറ്റേഷൻ സ​െൻറർ നിർമാണത്തിന് 20 ലക്ഷം രൂപ വീതവും വകയിരുത്തി. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പഞ്ചായത്തിനെ മാലിന്യവിമുക്തക്കാൻ കിട്ടുന്ന ശുചിത്വമിഷൻ ഫണ്ട്‌ ബജറ്റ് വർഷം തന്നെ വിനിയോഗിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.