തീപിടിത്തം: വിശ്രമമില്ലാതെ അഗ്നിരക്ഷ സേന

തൃശൂർ: വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തതിൽ വിശ്രമമില്ലാതെ അഗ്നിരക്ഷ സേന. വെള്ളിയാഴ്ച പകൽ തുടങ്ങിയ തീ അണക്കൽ രാത്രി ഒമ്പതോടെയാണ് തീർന്നത്. രാവിലെ 11ന് അവണൂരിൽ പുല്ലിന് തീ പിടിച്ചതിൽ തുടങ്ങിയതായിരുന്നു തുടക്കം. പിന്നീട് തങ്ങാലൂർ, മാറ്റാംപുറം, പത്താഴക്കുണ്ട്, പൂങ്കുന്നം, പുതൂർക്കര, അന്തിക്കാട്, പെരുമ്പുഴപാടം, ചുവന്നമണ്ണ്, കൂർക്കഞ്ചേരി, പാടൂക്കാട്, പോട്ടോർ, രാത്രിയിൽ രാമവർമപുരം പൊലീസ് അക്കാദമിയോട് ചേർന്നും തീപിടിത്തമുണ്ടായി. ഇതിനിടെ സ്വരാജ് റൗണ്ടിൽ ബോധരഹിതനായി ഒരാൾ കിടക്കുന്നുവെന്ന വിളി വന്നതോടെ അങ്ങോട്ടും ഓടി. രാമവർമപുരത്തെ തീപിടിത്തമായിരുന്നു സേനാംഗങ്ങളെ ഏറെ വലച്ചത്. പൊലീസ് അക്കാദമിക്ക് പിന്നിലെ പറമ്പിലെ പുല്ലിനും മാലിന്യത്തിനുമായിരുന്നു തീ പടർന്ന് പിടിച്ചത്. ഇവിടേക്ക് അക്കാദമിയിലെത്തി ഇവിടെ നിന്നും െവള്ളമെടുത്ത് അണക്കാൻ കഴിഞ്ഞുവെങ്കിലും അക്കാദമിക്ക് പിന്നിലായി ദൂരദർശൻ കേന്ദ്രത്തിന് സമീപത്തെ കനാൽ ഭാഗത്തെ പറമ്പിൽ തീപിടിച്ചത് അണക്കാൻ സേന പ്രയാസപ്പെട്ടു. രാത്രി ഒമ്പതോടെ തീ അണച്ച് സേനാംഗങ്ങൾ ഓഫിസിലേക്ക് മടങ്ങി. ജില്ല ഫയർ ഓഫിസർ അഷ്റഫ് അലി, സ്റ്റേഷൻ ഓഫിസർ എ. ലാസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.