തൃശൂർ: ഒല്ലൂരിൽ സി.പി.എം പ്രവർത്തകെന വെട്ടികൊല്ലാൻ ശ്രമം. തലവണിക്കര വിരുത്തിയിൽ സന്തോഷിനെയാണ് (48) ആക്രമിച്ചത ്. വെള്ളിയാഴ്ച്ച രാത്രി എട്ടിനാണ് സംഭവം. തലവണിക്കരയിലെ ചുമട്ടു തൊഴിലാളിയായ ഇയാൾ സൈക്കിളിൽ പോകുേമ്പൾ ബൈക്കിടിച്ച് വീഴ്ത്തി വെട്ടികൊലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുതുക്കാട് ആശുപത്രിലും പിന്നീട് ജില്ല ജനറൽ ആശൂപത്രിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കേളജിലേക്ക് മാറ്റി. സി.പി.എം തലവണിക്കര ബ്രാഞ്ച് അംഗവും ഹെഡ് ലോഡ് ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ തലവണിക്കര യൂണിറ്റ് സെക്രട്ടറിയുമാണ്. പിന്നിൽ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് സി.പി.എം ആരോപിച്ചു. തലക്കും കൈകൾക്കും മാരക പരിക്കുണ്ട്. ആശുപത്രിയിൽ പ്രവേശിച്ച സന്തോഷിനെ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം കെ.കെ. രാമചന്ദ്രൻ, ജില്ല കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തി, ഏരിയ സെക്രട്ടറി കെ.പി. പോൾ, സി.െഎ.ടി.യു ഏരിയ സെക്രട്ടറി എൻ.എൻ. ദിവാകരൻ, പാലിയേക്കര ലോക്കൽ സെക്രട്ടറി കെ.എം. വാസുദേവൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.