സി.പി.എം കൊലപാതക രാഷ്​ട്രീയത്തിെൻറ തുടര്‍ച്ചക്കാര്‍ - മുസ്​ലിംലീഗ്​

തൃശൂര്‍: പ്രത്യയശാസ്ത്ര വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ കൊലപ്പെടുത്തുന്ന സി.പി.എമ്മി​െൻറ എക്കാലത്തെയും നയമ ാണ് കാസര്‍കോട്ടെ കൊലപാതകത്തിലുമുണ്ടായതെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്. അരിയില്‍ ഷുക്കൂര്‍ ചരമ ദിനത്തോടനുബന്ധിച്ച ലീഗ് തൃശൂര്‍ മണ്ഡലം കമ്മിറ്റി കോര്‍പറേഷന്‍ സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല നടത്താന്‍ ചുമതലപ്പെടുത്തുകയും അതിനുശേഷം അവരെ തള്ളിപ്പറയുകയും ചെയ്യുന്ന മാര്‍ക്‌സിസ്‌റ്റ് ശൈലി ആപത്കരമാണ്. പ്രതിയോഗികളെ കൊലക്ക് നിയോഗിക്കുന്ന യാഥാര്‍ഥ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുകയും നിരപരാധികളെ പ്രതികളാക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് രീതി വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന പൊലീസ് നിലപാട് തന്നെയാണ് ഈ കേസിലുമുള്ളത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ആര്‍.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്, ദേശീയ സമിതിയംഗം കരീം പന്നിത്തടം, മണ്ഡലം സെക്രട്ടറി സുല്‍ത്താന്‍ ബാബു, ട്രഷറര്‍ റസാക്ക്, ജില്ല കൗണ്‍സില്‍ അംഗങ്ങളായ സി.കെ. ബഷീര്‍, നൗഷാദ് അഹമ്മദ്, കെ.എ. നവാബ്, ഷബീര്‍, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ആര്‍.കെ.സിയാദ്, മണ്ഡലം വൈസ് പ്രസിഡൻറുമാരായ എം.എസ്.ആലി, പി.എ. അന്‍വര്‍, ഷൗമിര്‍, ജെഫീക്ക, സുബൈര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.