കോൺഗ്രസ്​ അനുസ്മരണ സദസ്സ്​

തളിക്കുളം: കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷി​െൻറയും ശരത് ലാലിേൻറയും മരണത്തിൽ കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി അനുസ്മരണ സദസ്സ് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗഫൂർ തളിക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി, ഹിറോഷ് ത്രിവേണി, വിനോദൻ നെല്ലിപ്പറമ്പിൽ, സി.എസ്. പങ്കജാക്ഷൻ, രമേഷ് അയിനിക്കാട്ട്, ഷെമീർ മുഹമ്മദാലി, കെ.എസ്. ഷൈലഷ്, ടി.യു. സുഭാഷ് ചന്ദ്രൻ, സുമന ജോഷി, എ.ടി. നേന, എ.എം. യൂസഫ്, സിന്ധു സന്തോഷ്, മദനമോഹനൻ, മൂസ ഇടശ്ശേരി, ടി.വി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. വോട്ടു വണ്ടി പര്യടനം നടത്തി ഏങ്ങണ്ടിയൂർ: ചേറ്റുവ ജി.എം.യു.പി സ്കൂളിലെ നൂറ്റി എഴുപത്തിമൂന്നാം ബൂത്തിൽ വോട്ടിങ് മെഷീൻ വോട്ടർമാർക്ക് പരിചയപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തകർ, ജനപ്രതിനിധികൾ, വോട്ടർമാർ തുടങ്ങിയവർ പുതിയ വോട്ടിങ് രീതി മനസ്സിലാക്കി. വിദഗ്ധ സംഘമാണ് വോട്ടർമാർക്ക് പരിശീലനം നൽകിയത്. പഞ്ചായത്ത് അംഗം ഇർഷാദ് കെ. ചേറ്റുവ, മുൻ അംഗം പി.കെ. അബ്ദു സമദ്, ബദറു മമ്മസ്രായില്ലത്ത്, ടി.വി. ജയനാഥ്, അത്മജ, മഹാത്മ ക്ലബ് സെക്രട്ടറി ലത്തീഫ് കെട്ടുമ്മൽ, സ്കൂൾ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.