കൊച്ചി: ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വ ിശദീകരണം തേടി. ഫെബ്രുവരി 24,26,27 തീയതികളിൽ നടക്കുന്ന പൂരത്തോടനുബന്ധിച്ചുള്ള െവടിക്കെട്ടിന് തൃശൂർ എ.ഡി.എം അനുമതി നിഷേധിച്ചതിനെതിരെ വടക്കാഞ്ചേരി ദേശം കമ്മിറ്റി പ്രസിഡൻറ് ടി.ജി. അശോകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുൻവർഷങ്ങളിൽ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നെങ്കിലും ഇൗ വർഷം നിഷേധിച്ചതായി ഹരജിയിൽ പറയുന്നു. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് സമീപം കതിനയും മറ്റും സുരക്ഷിതമായി സൂക്ഷിക്കാൻ വെടിക്കെട്ടുപുര ഒരുക്കിയില്ലെന്ന് കാണിച്ചാണ് എ.ഡി.എം അപേക്ഷ തള്ളിയത്. താൽക്കാലിക വെടിക്കെട്ടുപുര തയാറാക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. അടുത്തെങ്ങും വീടുകളില്ലാത്ത വിശാലമായ പാടത്താണ് വെടിക്കെട്ട് നടത്തുന്നതെന്നതിനാൽ പ്രത്യേക വെടിക്കെട്ടുപുര നിർമിക്കേണ്ട സാഹചര്യമില്ല. വെടിക്കെട്ട് നടത്തുന്നത് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഒാർഗനൈസേഷെൻറ (പെസോ) ലൈസൻസുള്ള അംഗീകൃത വെടിക്കെട്ടുകാരാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.