വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവിലെ ചരിത്രപ്രസിദ്ധമായ മാമാങ്ക ഉത്സവം ചൊവ്വാഴ്ച നടക്കും. പുന്നംപറമ്പ് ദേശ മാണ് ഈ വർഷത്തെ മാമാങ്കത്തിെൻറ നടത്തിപ്പുകാർ. കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെ ഓംകാര ആരവം മുഴക്കി സൗഹൃദ മത്സരമൊരുക്കി ഓടിയെത്തുന്ന പൊയ്കുതിരകൾ, മണലിത്തറ ദേശത്തിെൻറ കുംഭകുടം, ഹരിജൻ വേലകളുടെ കാവ്കയറ്റവും പഞ്ചവാദ്യവും, മേളവുമെല്ലാം മാമാങ്കത്തിെൻറ വൈവിധ്യമാർന്ന കാഴ്ചകളാവും. തട്ടകദേശക്കാരുടെ കുതിര എഴുന്നള്ളിപ്പും മണലിത്തറ ദേശക്കാരുടെ കുംഭക്കുടം എഴുന്നള്ളിപ്പുമോടെ ഉച്ചക്ക് 12ന് ചടങ്ങുകൾ തുടങ്ങും. മംഗലം, പാർളിക്കാട് ഒഴികെയുള്ള ദേശക്കുതിരകൾ 1.30ന് മച്ചാട് കുമരംകിണറ്റുംകര ക്ഷേത്രത്തിൽ എത്തും. തിരുവാണിക്കാവിലേക്കുള്ള ദേശക്കുതിരകളുടെ പ്രയാണം 1.45 ന് നടക്കും. രണ്ട് മണിക്ക് മുഴുവൻ ദേശക്കുതിരകളും തിരുവാണിക്കാവിന് വടക്കുഭാഗത്തുള്ള വീണ കണ്ടത്തിൽ എത്തും. തുടർന്ന് പഞ്ചവാദ്യം, 4ന് പാണ്ടിമേളം, 5ന് കുതിര കളി, 6ന് ഹരിജൻ വേല, 8.30ന് നൃത്ത സംഗീതം, 11.30ന്, ഹരിജൻ വിഭാഗങ്ങളുടെ പഞ്ചവാദ്യം, മേളം. പുലർച്ചെ ഒന്നിന് പഞ്ചവാദ്യം. 20ന് രാവിലെ ആറിന് മേളം, എട്ടിന് കുതിര കളി, ഹരിജൻ വേലകളും നടക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. പാർളിക്കാട്, മംഗലം, മണലിത്തറ, വിരുപ്പാക്ക, കരുമത്ര ദേശങ്ങളാണ് മാമാങ്കത്തിെൻറ മുഖ്യപങ്കാളികൾ. ജാതി- മതഭേദമന്യേ ജനം തോളിലേറ്റി കുതിരകൾ എത്തുമ്പോൾ കാണികൾക്ക് മതിവരാ കാഴ്ച സമ്മാനിക്കും. ദേശങ്ങളിൽ നിയമാനുസൃത വെടിക്കെട്ടും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.